ഫിയോറെന്റീനയെ വീഴ്ത്തി കാലിയാരി

ഇറ്റലിയിൽ ഫിയോറെന്റീനയ്ക്ക് വീണ്ടും പരാജയം. ഇത്തവണ ലീഗിൽ പതിനാലാം സ്ഥാനക്കാരായ കാലിയാരിയാണ് ഫിയോറെന്റീനയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കാലിയാരിയുടെ ജയം. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ രണ്ടിൽ മാത്രം ജയിക്കാനേ ഫിയോറെന്റീനയ്ക്ക് കഴിഞ്ഞിട്ടുള്ളൂ.

കാലിയാരിക്ക് വേണ്ടി ഹാവോ പെഡ്രോയും ലൂക്ക സെപ്പിറ്റലിയും കാലിയാരിക്ക് വെബ്‌ദി ഗോളടിച്ചു. ഫിയോറെന്റീനയുടെ ആശ്വാസ ഗോൾ പിറന്നത് ഫെഡറിക്കോ കിസ്സയുടെ ഗോളിൽ നിന്നാണ്. യൂറോപ്പ്യൻ സ്പോട്ടിനായുള്ള ഫിയോറെന്റീനയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയാണ് ഈ പരാജയം.