ജർമ്മനിയിൽ ഇന്ന് സൂപ്പർ കപ്പ്, ഫ്രാങ്ക്ഫർട്ടും ബയേൺ മ്യൂണിക്കും ഏറ്റുമുട്ടും

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ജർമ്മൻ സൂപ്പർ കപ്പിൽ ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും ജർമ്മൻ കപ്പ് ജേതാക്കളായ എയ്ൻട്രാക്ട് ഫ്രാങ്ക്ഫർട്ടും ഏറ്റുമുട്ടും. ജർമ്മൻ കപ്പ് ഫൈനലിൽ ബയേൺ മ്യൂണിക്കിനെ തകർത്താണ് ഫ്രാങ്ക്ഫർട്ട് കപ്പുയർത്തിയത്. എന്റെ റെബിക്കും കെവിൻ പ്രിൻസ് ബോട്ടെങ്ങും അക്ഷരാർഥത്തിൽ ബയേണിനെ അട്ടിമറിക്കുകയായിരുന്നു. അന്ന് കപ്പുയർത്തിയ ഫ്രാങ്ക്ഫർട്ടിന്റെ കോച്ചാണ് നിലവിലെ ബയേണിന്റെ പരിശീലകൻ നിക്കോ കോവച്ച്‌.

അപ്രതീക്ഷിതമായി ബയേണിനെ പരാജയപ്പെടുത്തിയ ഈഗിൾസിന് പഴയ താരങ്ങൾ പലരും ഇന്നില്ല. ജർമ്മൻ കപ്പ് ഫൈനലിൽ സ്റ്റാർട്ട് ചെയ്ത പല താരങ്ങളും ക്ലബ് വിട്ടു. ബോട്ടെങ് ഇറ്റലിയിലേക്ക് തിരിച്ചു, ഗോളി ലൂക്കാസ് ഹ്രടെക്കി, മരിയസ് വോൾഫ്, ഒമർ മസ്‌കരിൽ എന്നിവർ ലാബ് വിട്ടു കഴിഞ്ഞു. ലോകകപ്പ് ഫൈനലിന് ശേഷം വിശ്രമിക്കുന്ന അന്റെ റെബിക് കളിക്കാനിടയില്ല.

അധികം മാറ്റങ്ങൾ ഒന്നുമില്ലാതെയാകും ബയേൺ ഇറങ്ങുക. ബവേറിയ വിട്ട് ബാഴ്‌സയ്‌ക്കൊപ്പം ചേർന്ന അർടുറോ വിദാലാണ് ബയേണിലില്ലാത്ത പ്രധാന താരം. ഷാൽകെയിൽ നിന്നും ലിയോൺ ഗോരേട്സ്ക ബയേൺ മ്യൂണിക്കിൽ എത്തിയിട്ടുണ്ട്. പ്രീസീസണിൽ കാഴ്ച വെച്ച മികച്ച പ്രകടനം ആവർത്തിക്കാൻ ആകുമെന്നാണ് ബയേൺ പ്രതീക്ഷിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial