യോവിച്ചിന്റെ ഇരട്ട ഗോൾ പാഴായില്ല, ഫ്രാങ്ക്ഫർട്ടിന് സമനില

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ബുണ്ടലീഗയിൽ ഐൻട്രാക്ട് ഫ്രാങ്ക്ഫർട്ടിന് സമനില. മയിൻസാണ് ഫ്രാങ്ക്ഫർട്ടിനെ സമനിലയിൽ തളച്ചത്. യൂറോപ്പിൽ കുതിക്കുമ്പോളും ലീഗയിൽ രണ്ട് മത്സരങ്ങളിൽ ജയമില്ലാത്തത് ഫ്രാങ്ക് ഫർട്ടിന് തിരിച്ചടിയായി. രണ്ട് തവണ പിന്നിൽ നിന്നും തിരിച്ച് വന്നാണ് ഫ്രാങ്ക്ഫർട്ട് സമനില നേടിയത്.

ബയേണിനോട് പരാജയപ്പെട്ട ലെപ്സിഗിനെ മറികടന്ന് നാലാം സ്ഥാനത്തെത്താനുള്ള സുവർണാവസരമാണ് ഫ്രാങ്ക്ഫർട്ട് നഷ്ടമാക്കിയത്. ഫ്രാങ്ക്ഫർട്ടിന് വേണ്ടി ലൂക യോവിച് ഇരട്ട ഗോളുകൾ നേടിയപ്പോൾ മയിൻസിന് വേണ്ടി റോബിൻ ക്വെയ്സണാണ് ഇരട്ട ഗോളുകൾ നേടിയത്.