ഫ്രാങ്ക്ഫർട്ട് ആരാധകരെ യൂറോപ്പിൽ ബാൻ ചെയ്ത് യുവേഫ

ജർമ്മൻ ക്ലബ്ബായ എയിൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിന്റെ ആരാധകർക്ക് തിരിച്ചടി. യുവേഫ ഫ്രാങ്ക്ഫർട്ട് ആരാധകരെ അടുത്ത രണ്ട് യൂറോപ്പ ലീഗ് എവേ മത്സരങ്ങളിൽ നിന്നും വിലക്കി. ഇതേ തുടർന്ന് ലീജിനും ആഴ്സണലിനും എതിരായ മത്സരങ്ങൾ ഫ്രാങ്ക്ഫർട്ട് ആരാധകർക്ക് കാണാൻ സാധിക്കില്ല. വിറ്റോറിയ ഗയ്മിരാസിനെതിരായ മത്സരത്തിലെ ഗാലറിയിൽ ഉണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് യുവേഫ ഈ രണ്ട് മത്സരത്തിൽ ബാൻ വിധിച്ചത്.

അതേ സമയം ഫ്രാങ്ക്ഫർട്ട് ആരാധകർക്ക് വമ്പൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. പല ആരാധകരും ഫ്ലൈറ്റ് ടിക്കറ്റുകളും താമസ്സസ്ഥലവും വരെ ബുക്ക് ചെയ്ത് കഴിഞ്ഞു. രൂക്ഷമായ ഭാഷയിലാണ് ഫ്രാങ്ക്ഫർട്ട് യുവേഫക്കെതിരെ പ്രതികരിച്ചത്. ബാൻ ഉണ്ടെങ്കിലും എമിറേറ്റ്സിൽ ഫ്രാങ്ക്ഫർട്ട് ആരാധകർ എത്തുമെന്നതുറപ്പാണ്.

Previous articleബാഴ്സലോണ വനിതകൾക്ക് ചാമ്പ്യൻസ്ലീഗ് പ്രീക്വാർട്ടറിൽ വൻ വിജയം
Next articleറാഞ്ചി ടെസ്റ്റിൽ കാണിയായി മഹേന്ദ്ര സിങ് ധോണിയും