ബാഴ്സലോണ വനിതകൾക്ക് ചാമ്പ്യൻസ്ലീഗ് പ്രീക്വാർട്ടറിൽ വൻ വിജയം

ബാഴ്സലോണ വനിതകൾക്ക് ചാമ്പ്യൻസ് ലീഗിൽ റൗണ്ട് ഓഫ് 16ൽ ഗംഭീര വിജയം. ഇന്നലെ രാത്രി ബാഴ്സലോണയിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ബെലാറാസ് ക്ലബായ മിൻസ്കിനെയാണ് ബാഴ്സലോണ തകർത്തത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ വിജയം. ഇന്നലെ കളിയുടെ ആദ്യ 26 മിനുട്ടിൽ തന്നെ ബാഴ്സലോണ 4 ഗോളുകൾക്ക് മുന്നിക് എത്തിയിരുന്നു.

ബാഴ്സലോണക്കായി ബിനമറ്റി ഇരട്ട ഗോളുകൾ നേടി. ജെന്നി, ഒഷവോള, ടൊറെഹോൺ എന്നിവരാണ് മറ്റു ഗോളുകൾ സ്കോർ ചെയ്തത്. കഴിഞ്ഞ റൗണ്ടിൽ യുവന്റസിനെ പരാജയപ്പെടുത്തി ആയിരുന്നു ബാഴ്സലോണ പ്രീക്വാർട്ടറിലേക്ക് എത്തിയത്. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് റണ്ണേഴ്സ് അപ്പാണ് ബാഴ്സലോണ.