റാഞ്ചി ടെസ്റ്റിൽ കാണിയായി മഹേന്ദ്ര സിങ് ധോണിയും

ഒക്ടോബർ 19ന് തുടങ്ങുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റിൽ കാണിയയായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയും. ധോണിയുടെ ജന്മദേശമായ റാഞ്ചിയിൽ വെച്ചാണ് ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരം നടക്കുന്നത്. നേരത്തെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും ആധികാരികമായി ജയിച്ച ഇന്ത്യൻ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.

ജാർഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ ക്ഷണം സ്വീകരിച്ചാണ് ധോണി മത്സരം കാണാൻ വരുന്നത്. ധോണിയുടെ പരിശീലകൻ കേശവ് ബാനർജി ധോണി ആദ്യ ദിനം ടെസ്റ്റ് മത്സരം കാണാൻ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അതെ സമയം ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികൾ ധോണി ഏത് ദിവസം കളി കാണാൻ വരുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.

കഴിഞ്ഞ തവണ ഇന്ത്യ – ഓസ്ട്രേലിയ മത്സരം റാഞ്ചിയിൽ നടന്നപ്പോൾ ധോണി മത്സരം കാണാൻ സ്റ്റേഡിയത്തിൽ വന്നിരുന്നു. അന്ന് മത്സരത്തിന്റെ അവസാന ദിവസമാണ് ധോണി ഗ്രൗണ്ടിൽ വന്നത്.

Previous articleഫ്രാങ്ക്ഫർട്ട് ആരാധകരെ യൂറോപ്പിൽ ബാൻ ചെയ്ത് യുവേഫ
Next articleപിഎസ്ജിക്ക് ആശ്വസിക്കാം, കവാനിയും എമ്പപ്പെയും തിരികെയെത്തി