കന്നിഗോളുമായി കൗട്ടിനോ, കൊളോണിനെതിരെ വമ്പൻ ജയവുമായി ബയേൺ മ്യൂണിക്

ബുണ്ടസ് ലീഗയിൽ വമ്പൻ ജയവുമായി ബയേൺ മ്യൂണിക്. കോളോണിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബയേൺ പരാജയപ്പെടുത്തിയത്. ബ്രസീലിയൻ സൂപ്പർ താരം കൗട്ടിനോയുടെ കന്നി ബുണ്ടസ് ലീഗ ഗോൾ പിറന്ന മത്സരത്തിൽ ലെവൻഡോസ്കി ഇരട്ട ഗോളുകളും പെരിസിച് ഒരു ഗോളും നേടി. ബയേണിന് വേണ്ടിയുള്ള നാലാം മത്സരത്തിലാണ് കൗട്ടിനോ ആദ്യ ഗോൾ നേടുന്നത്.

തുടർച്ചയായ അഞ്ചാം മത്സരത്തിലും ബയേണിന് വേണ്ടി ലെവൻഡോസ്കി ഗോളടിച്ചു. ഇതോടു കൂടി ബയേണീന് വേണ്ടി ഈ സീസണിൽ എല്ലാ ടൂർണമെന്റുകളിലും കളിച്ച മത്സരങ്ങളിൽ എല്ലാം ലെവനെ ഗോളടിച്ചു കഴിഞ്ഞു. കൗട്ടിനോ പെനാൽറ്റിയിലൂടെയാണ് തന്നെ ആദ്യ ബുണ്ടസ് ലീഗ ഗോൾ നേടിയത്. കിംഗ്സ്ലി എഹിബു കൗട്ടിനോയെ ബോക്സിൽ വീഴ്ത്തിയതിനാണ് പെനാൽറ്റി ലഭിച്ചത്. ചുവപ്പ് കാർഡ് കണ്ട് കിംഗ്സ്ലി കളം വിടുകയും ചെയ്തു. ഈ പരാജയം അക്കിം ബെയർലോർസറിന്റെ കൊളോണിനെ 16 ആം സ്ഥാനത്തേക്ക് പിന്തള്ളി. നിലവിൽ ബുണ്ടസ് ലീഗയിൽ പോയന്റ് നിലയിൽ ഒന്നാമതാണ് ബയേൺ.

Previous articleസിംഗപ്പൂർ ഗ്രാന്റ്‌ പ്രീയിലും പോൾ പൊസിഷനിൽ ചാൾസ്‌ ലെക്ലെർക്ക്
Next articleഓരോ ഫോര്‍മാറ്റിലും ഓരോ കോച്ചെന്നതിനോട് പ്രിയമില്ല