ബൊറുസിയ ഡോർട്ട്മുണ്ടിനെ അട്ടിമറിച്ച് കൊല്ൻ

Img 20201128 223150
- Advertisement -

ബുണ്ടസ് ലീഗയിൽ ബൊറുസിയ ഡോർട്ട്മുണ്ടിനെ അട്ടിമറിച്ച് എഫ്സി കൊല്ൻ. ഒൻപത് മാസങ്ങൾക്ക് ശേഷമാണ് ഒരു ജയം എഫ്സി കൊല്ൻ നേടുന്നത്. 18 മത്സരങ്ങളിൽ ഒരു ജയം പോലും നേടാതിരുന്ന എഫ്സി കൊല്ൻ ബൊറുസിയ ഡോർട്ട്മുണ്ടിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ജയമാണ് നേടിയത്. എഫ്സി കൊല്ൻ വേണ്ടി എലിയസ് ഖിരിയുടെ ഇരട്ട ഗോളുകളാണ് ജയം നേടിക്കൊടുത്തത്. പകരക്കാരനായി ഇറങ്ങിയ ഹസാർഡാണ് ബൊറുസിയ ഡോർട്ട്മുണ്ടിന്റെ ആശ്വാസഗോൾ നേടിയത്.

എർലിംഗ് ഹാളണ്ടും ജേഡൻ സാഞ്ചോയും മാർക്കോ റുയിസും അടങ്ങുന്ന ലോകോത്തര നിരയെയാണ് എഫ്സി കൊല്ൻ നിലംപരിശാക്കിയത്. ബുണ്ടസ് ലീഗയിൽ നിലവിൽ 18 പോയന്റുകളുമായി ബൊറുസിയ ഡോർട്ട്മുണ്ട് മൂന്നാം സ്ഥാനത്താണുള്ളത്.

Advertisement