സമനിലക്കുരുക്ക് ഒഴിയാതെ ബെംഗളൂരു, കീഴടങ്ങിയത് ഹൈദരാബാദിനോട്

Img 20201128 213111
- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിൽ സമനിലക്കുരുക്ക് ഒഴിയാതെ ബെംഗളൂരു എഫ്സി. ഇന്ന് ബെംഗളൂരു എഫ്സി കീഴടങ്ങിയത് ഹൈദരാബാദിനോടാണ്. ഗോൾ രഹിത മത്സരത്തിൽ പോയന്റ് പങ്കിട്ട് ഒരു ടീമുകളും പിരിഞ്ഞു. എഫ്സി ഗോവയോടും ആദ്യ മത്സരത്തിൽ സമനില പിടിച്ചിരുന്നു ബെംഗളൂരു. ഒഡീഷയെ പരാജയപ്പെടുത്തി വന്ന ഹൈദരാബാദിന് ബെംഗളൂരുവിനെ കീഴടക്കാനായില്ല. ഇരു ടീമുകളും ഗോളിനായി ശ്രമിക്കാതെ പോയന്റ് നേടാനുറച്ചാണ് കളത്തിലിറങ്ങിയതെന്ന് തോന്നും വിധമായിരുന്നു മത്സരം.

ബെംഗളൂരുവിന്റെ പ്രതിരോധം ഭേദിക്കാൻ ഹൈദരാബാദിനായില്ല എന്നു വേണം പറയാൻ. അഡ്രിയാൻ സന്റാന ഒരു ഹെഡ്ഡറിലൂടെ ശ്രമിച്ചെങ്കിലും ഗുർപ്രീതിന്റെ മതിൽ കടക്കാൻ ഹൈദരാബാദിനായില്ല. അതേ സമയം ഹൈദരാബാദിന്റെ വിദേശതാരങ്ങളായ ജോയൽ ചിയാനെസും സാസ്ട്രേയും പരിക്കേറ്റ് പുറത്തായത് ടീമിന് തിരിച്ചടിയായി. ഒരു ജയവും ഒരു സമനിലയും നേടിയ ഹൈദരാബാദ് പോയന്റ് നിലയിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ. രണ്ട് സമനിലയുമായി ബെംഗളൂരു എഫ്സി ആറാം സ്ഥാനത്തും.

Advertisement