ഹാട്രിക്കുമായി മെഹ്റസ്, ബേൺലിയുടെ നടുവൊടിച്ച് മാഞ്ചസ്റ്റർ സിറ്റി

Riyad Mahrez Manchester City Burnley Premier League
Photo: Twitter/@premierleague
- Advertisement -

പ്രീമിയർ ലീഗിൽ വമ്പൻ ജയവുമായി മാഞ്ചസ്റ്റർ സിറ്റി. ഇന്ന് നടന്ന മത്സരത്തിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന ബേൺലിയാണ് മാഞ്ചസ്റ്റർ സിറ്റി ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. ഹാട്രിക് നേടിയ റിയാദ് മെഹ്റസിന്റെ പ്രകടനമാണ് മാഞ്ചസ്റ്റർ സിറ്റിക്ക് അനായാസ ജയം നേടി കൊടുത്തത്. എത്തിഹാദിൽ ബേൺലിയുടെ തുടർച്ചയായ നാലാമത്തെ 5-0ന്റെ പരാജയം കൂടിയായിരുന്നു ഇത്.

മത്സരത്തിന്റെ ആറാം മിനുട്ടിൽ ഗോളടി തുടങ്ങിയ റിയാദ് മെഹ്റസ് തുടർന്ന് 22,69 മിനിറ്റുകളിൽ ഗോളുകൾ നേടി ഹാട്രിക് പൂർത്തിയാകുകയായിരുന്നു. മെഹ്‌റസിനെ കൂടാതെ മെൻഡിയും ഫെറാൻ ടോറസുമാണ് മാഞ്ചസ്റ്റർ സിറ്റിയുടെ മറ്റുഗോളുകൾ നേടിയത്. ബെഞ്ചമിൻ മെൻഡിയുടെ ആദ്യ പ്രീമിയർ ലീഗ് ഗോൾ കൂടിയായിരുന്നു ഇത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ മാഞ്ചസ്റ്റർ സിറ്റി മൂന്ന് ഗോളുകൾ ബേൺലി വലയിൽ അടിച്ചു കയറ്റിയിരുന്നു.

Advertisement