ഡോർട്മുണ്ട് പരിശീലകൻ അടുത്ത സീസണിലും ക്ലബിൽ തുടരും

- Advertisement -

ഈ വർഷം കിരീടമൊന്നും നേടാൻ ആയിട്ടില്ല എങ്കിലും ഡോർട്മുണ്ട് പരിശീലകൻ ആയ ലൂസിയൻ ഫാവ്രെ ക്ലബിൽ അടുത്ത സീസണിലും തുടരും. ഡോർട്മുണ്ട് സ്പോർടിംഹ് ഡയറക്ടർ മൈക്കിൾ സോർക്ക് ആണ് ഫാവ്രെ അടുത്ത സീസണിലും ക്ലബിൽ ഉണ്ടാകും എന്ന് അറിയിച്ചത്. 2021 സീസൺ അവസാനം വരെ ഫാവ്റെയ്ക്ക് ഡോർട്മുണ്ടിൽ കരാറുണ്ട്.

ഈ സീസണിലും കഴിഞ്ഞ സീസണിലും ഫാവ്രെയുടെ ഡോർട്മുണ്ട് ബുണ്ടസ് ലീഗയിൽ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നാളെ ഡോർട്മുണ്ടിന്റെ ഈ സീസണിലെ അവസാന മത്സരത്തിൽ ഹോഫൻഹെയിമിനെ നേരിടാൻ ഇരിക്കുകയാണ് ക്ലബ്. കിരീടം ഇല്ലായെങ്കിലും ഫാവ്രെയുടെ കീഴിൽ യുവതാരങ്ങൾ വളർന്നു വരുന്നതും ക്ലബിന്റെ മികച്ച ഫുട്ബോൾ ശൈലിയും ക്ലബ് വിലമതിക്കുന്നുണ്ട് എൻ സോർക്ക് പറഞ്ഞു.

Advertisement