പുതിയ സീസണായി തകർപ്പൻ ജേഴ്സി പുറത്തിറക്കി ബൊറൂസിയ ഡോർട്മുണ്ട്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബുണ്ടസ്ലീഗ ക്ലബായ ബൊറൂസിയ ഡോർട്മുണ്ട് അടുത്ത സീസണായുള്ള ജേഴ്സി പുറത്തിറക്കി. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡ് ആയ പൂമയാണ് ആണ് ഡോർട്മുണ്ടിന്റെ കിറ്റ് ഒരുക്കുന്നത്‌. ഹോം കിറ്റാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഡോർട്മുണ്ടിന്റെ സ്ഥിരം നിറമായ മഞ്ഞയും കറുപ്പും തന്നെയാണ് ഇത്തവണയും ജേഴ്സിയിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ സീസണിൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ട ഡോർട്മുണ്ട് അടുത്ത സീസണിൽ എങ്കിലും കിരീടം നേടാം എന്ന പ്രതീക്ഷയിലാണ്. ഡോർട്മുണ്ടിന്റെ കിറ്റ് ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്.