“ജോസെ മൗറീനോ ആകൽ അല്ല തന്റെ ലക്ഷ്യം” – ലമ്പാർഡ്

ഒരു ജോസെ മൗറീനോ ആകൽ അല്ല തന്റെ ലക്ഷ്യം എന്ന് ചെൽസി പരിശീലകൻ ഫ്രാങ്ക് ലമ്പാർഡ്. പ്രീമിയർ ലീഗിൽ നാളെ ജോസെ മൗറീനോയുടെ ടോട്ടൻഹാമിനെ നേരിടാൻ ഇരിക്കുകയാണ് ലമ്പാർഡ്. തന്റെ മുൻ പരിശീലകൻ ആയ ജോസെ മൗറീനോയോട് ബഹുമാനം മാത്രമേ ഉള്ളൂ എന്ന് ലമ്പാർഡ് പറഞ്ഞു. പക്ഷെ മൗറീനീയെ പോലെ ആവുക അല്ല തന്റെ ലക്ഷ്യം. താൻ വേറെ ശൈലിയാണ് പയറ്റുന്നത്. ലമ്പാർഡ് പറഞ്ഞു‌

ജോസെയ്ക്ക് എതിരെ വരുന്നതിൽ സന്തോഷമെ ഉള്ളൂ. കഴിഞ്ഞ സീസണിൽ ഡെർബിയുടെ പരിശീലകനായി ജോസെയ്ക്ക് എതിരെ കളിച്ചിരുന്നു. ജോസെ താൻ ഇന്ന് ബോസ് എന്ന് വിളിക്കില്ല. പക്ഷെ അതിനർത്ഥം താൻ ജോസെയെ ബഹുമാനിക്കുന്നില്ല എന്നല്ല എന്നും ലമ്പാർഡ് പറഞ്ഞു. ടോട്ടൻഹാമിനെതിരായ മത്സരം വലുതാണ്. താരങ്ങൾക്കും ആരാധകർക്കും ഈ മത്സരം വലിയ കാര്യമാണെന്നും ലമ്പാർഡ് പറഞ്ഞു.

Previous articleഡോർട്ട്മുണ്ടിന് ഞെട്ടിക്കുന്ന തോൽവി, ബുണ്ടസ് ലീഗയിൽ പോരാട്ടം കനക്കുന്നു
Next articleവാട്‍ളിംഗ് ലങ്കാഷയറിനായി 9 ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ കളിക്കും