ജർമ്മനിയിൽ ഇനി ഫുട്ബോൾ മത്സരങ്ങൾ ഇല്ല. ഏപ്രിൽ 2 വരെ എല്ലാ മത്സരങ്ങളും സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. പ്രീമിയർ ഡിവിഷനായ ബുണ്ടസ് ലീഗയും സെക്കന്റ് ഡിവിഷനും അടക്കം എല്ലാ മത്സരങ്ങളും മാറ്റിവെച്ചു. ബുണ്ടസ് ലീഗയിൽ ഈ ആഴ്ച്ചയിൽ നടക്കാനിരുന്നതാണ്.
മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനായിരുന്നു തീരുമാനം. എന്നാൽ ശക്തമായ എതിർപ്പാണ് ആരാധകരിൽ നിന്നും മറ്റും ജർമ്മനിയിൽ നിന്നുമുയർന്നത്. ബയേൺ മ്യൂണിക്ക് താരം തിയാഗോ ഇതിനെതിരെ പരസ്യ പ്രതികരണവും നടത്തിയിരുന്നു. ഇത് വിവാദമായതിന്റെ പിന്നാലെയാണ് മത്സരങ്ങൾ ഒഴിവാക്കാൻ ജർമ്മൻ ഫുട്ബോൾ അധികൃതർ തീരുമാനിച്ചത്.