ബെംഗളൂരുവിന്റെ താരം നിശു കുമാർ റെക്കോർഡ് തുകയ്ക്ക് കേരള ബ്ലാസ്റ്റേഴ്സിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബെംഗളൂരു എഫ് സിയുടെ സ്റ്റാർ ലെഫ്റ്റ് ബാക്കായ നിഷു കുമാറിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. റെക്കോർഡ് തുകയ്ക്കാണ് നിഷു കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുക. ക്ലബ് ചരിത്രത്തിൽ ഒരു ഇന്ത്യൻ താരത്തിനായി ചിലവഴിക്കുന്ന ഏറ്റവും വലിയ തുക തന്നെ നിശുവിനായി ബ്ലാസ്റ്റേഴ്സ് നൽകും. അവസാന സീസണുകളിൽ എല്ലാം ബെംഗളൂരുവിനായി തകർത്തു കളിക്കാൻ നിശുവിമായിരുന്നു.

ഈ സീസണിൽ ബെംഗളൂരുവിനായി 18 മത്സരങ്ങൾ കളിച്ച ലെഫ്റ്റ് ബാക്ക് ഒരു ഗോളും നേടിയിരുന്നു. 2015 മുതൽ ബെംഗളൂരു എഫ് സിക്കൊപ്പം ഉള്ള താരമാണ് നിശു കുമാർ. ലെഫ്റ്റ് ബാക്ക് ആണെങ്കിലും റൈറ്റ് ബാക്കായും കളിക്കാൻ താരത്തിനാകും. ജെസ്സെലിന് പുതിയ കരാർ നൽകിയ കേരള ബ്ലാസ്റ്റേഴ്സ് നിശുവിനെ റൈറ്റ് ബാക്കായി കളിപ്പിക്കാൻ ആണ് സാധ്യത.