ആൾ ഇംഗ്ലണ്ട് ഓപണിൽ പി വി സിന്ധു പുറത്ത്

ആൾ ഇംഗ്ലണ്ട് ഓപണിലെ ഇന്ത്യൻ പോരാട്ടം അവസാനിച്ചും ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു കൂടെ ഇന്ന് പുറത്തായി. ഇന്ത്യൻ പ്രതീക്ഷയയായിരുന്നു സിന്ധു ഇന്ന് ക്വാർട്ടർ ഫൈനലിലാണ് പരാജം അറിഞ്ഞത്. നോസോകി ഒകൊഹോരയോടാണ് സിന്ധു പരാജയപ്പെട്ടത്. 21-12, 15-21, 13-21 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ പരാജയം. സിന്ധു മാത്രമായിരുന്നു ഇന്ത്യൻ താരമായി ക്വർട്ടറിലേക്ക് എത്തിയത്.

അവസാന റൗണ്ടിൽ കൊറിയയുടെ സുങ് ജി ഹ്യുനെ പരാജയപ്പെടുത്തി ആയിരുന്നു സിന്ധു ക്വാർട്ടറിലേക്ക് എത്തിയത്.