ബുണ്ടസ് ലീഗ ഗോളുമായി ചരിത്രമെഴുതി കൗട്ടീനോ

Jyotish

ബുണ്ടസ് ലീഗയിൽ ചരിത്രമെഴുതി ബയേൺ മ്യൂണികിന്റെ ബ്രസീലിയൻ സൂപ്പർ താരം കൗട്ടിനോ. എഫ്സി കൊളോണിനെതിരായ ഗോളോട് കൂടിയാണ് യൂറോപ്പിലെ ടോപ്പ് ഫോർ ലീഗുകളിലും ഗോളടിക്കുന്ന ഒൻപതാമത്തെ താരമായി കൗട്ടിനോ മാറിയത്.

സീരി എ, പ്രീമിയർ ലീഗ്, ലാ ലിഗ, ബുണ്ടസ് ലീഗ എന്നീ ടോപ്പ് നാല് ലീഗുകളിലും കൗട്ടിനോ ഗോളടിച്ചുട്ടുണ്ട്. ഇറ്റലിയിൽ ഇന്ററിന് വേണ്ടിയും പ്രീമിയർ ലീഗിൽ ലിവർപൂളിന് വേണ്ടിയും സ്പെയിനിൽ ബാഴ്സയ്ക്ക് വേണ്ടിയുമാണ് കൗട്ടീനോ കളിച്ചിട്ടുള്ളത്. റൊമേനിയൻ സ്ട്രൈക്കർ ഫ്ലോറിൻ റാഡുസിലു മാത്രമാണ് യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഗോളടിച്ച ഏക താരം.