ക്രിസ്റ്റഫർ എൻകുങ്കു ലൈപ്സിഗിൽ കരാർ പുതുക്കി, 60 മില്യൺ റിലീസ് ക്ലോസ്

യൂറോപ്പിലെ പല ക്ലബുകളും ക്രിസ്റ്റഫർ എൻകുങ്കുവിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നതിന് ഇടയിൽ ലൈപ്സിഗ് താരത്തിന്റെ കരാർ പുതുക്കി. 2026വരെയുള്ള കരാർ ആണ് താരം ലൈപ്സിഗിൽ ഒപ്പുവെച്ചത്. 60 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് താരത്തിന് ഉണ്ടാകും.
20220623 145033
2021/22 സീസണിലെ ബുണ്ടസ്‌ലിഗ പ്ലയർ ഓഫ് ദി സീസൺ ആയിരുന്നു ക്രിസ്റ്റഫർ എങ്കുങ്കു. 2019 വേനൽക്കാലത്ത് പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് ആയിരുന്നു താരം ലെയ്‌പ്‌സിഗിൽ ചേർന്നത്. ഇതുവരെ 134 മത്സരങ്ങളിലായി 93 ഗോളുകൾ ലൈപ്സിഗിൽ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 54 ഗോളുകളിൽ എങ്കുങ്കുവിന് പങ്കുണ്ടായിരുന്നു. ക്ലബിനെ അവരുടെ ആദ്യ ഡിഎഫ്ബി-പോക്കൽ ട്രോഫി നേടാൻ സഹായിച്ചതിന് പുറമേ, ചാമ്പ്യൻസ് ലീഗ് (2019/20), യൂറോപ്പ ലീഗ് (2021/22) എന്നിവയുടെ സെമി ഫൈനലിൽ എത്തിയ ആർബി ലെപ്സിഗ് ടീമുകളുടെ ഭാഗവും ആയിരുന്നു എങ്കുങ്കു. 2022 മാർച്ച് മുതൽ ഫ്രാൻസ് ദേശീയ ടീമിനയും എങ്കുങ്കു കളിക്കുന്നുണ്ട്.