രഞ്ജി ട്രോഫി, മുംബൈയുടെ ആദ്യ ഇന്നിങ്സ് 374ന് അവസാനിച്ചു, മധ്യപ്രദേശിന് നല്ല തുടക്കം

രഞ്ജി ട്രോഫി ഫൈനലിൽ മുംബൈ ആദ്യ ഇന്നിങ്സിൽ 374ന് പുറത്തായി. മത്സരം രണ്ടാം ദിവസം ചായക്ക് പിരിയുമ്പോൾ മധ്യപ്രദേശ് 43-0 എന്ന നിലയിൽ ആണ്. 11 റൺസുമായി യാഷ് ദൂബെയും 31 റൺസുമായി ഹിമാൻഷുവും ആണ് ക്രീസിൽ ഉള്ളത്.

സർഫറാസ് ഖാന്റെ സെഞ്ച്വറി ആണ് മുംബൈയെ ഇന്ന് 374ൽ എത്തിച്ചത്. സർഫറാസ് 243 പന്തിൽ നിന്ന് 134 റൺസ് എടുത്ത് പുറത്തായി. സർഫറാസ് ഖാൻ അവസാന 12 രഞ്ജി മത്സരങ്ങളിൽ നിന്ന് 7 സെഞ്ച്വറിയും അഞ്ച് അർധ സെഞ്ച്വറിയും നേടിയിട്ടുണ്ട്.

78 റൺസുമായി ജൈസാലും മുംബൈക്ക് ആയി ആദ്യ ഇന്നിങ്സിൽ തിളങ്ങി. മധ്യപ്രദേശിനായി ഗൗരവ് യാദവ് 4 വിക്കറ്റുകൾ നേടി. അനുഭവ് അഗർവാൾ മൂന്ന് വിക്കറ്റും സരാൻസ് ജെയിൻ എന്നിവർ രണ്ടു വിക്കറ്റും വീഴ്ത്തി