ഫിഫയും ഉറപ്പ് പറഞ്ഞു, ഈ സീസൺ മുതൽ ഐ എസ് എല്ലിൽ പ്രൊമോഷനും റിലഗേഷനും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഏറെ ആഗ്രഹിച്ച കാര്യമാകും ഈ സീസണിൽ നടക്കാൻ പോകുന്നത്. ഈ സീസൺ മുതൽ ഐ എസ് എല്ലിലും ഐ ലീഗിലും റിലഗേഷനും പ്രൊമോഷനും ഉണ്ടാകും. ഇനി ഐ എസ് എൽ ക്ലോസ്ഡ് ലീഗായി തുടരാൻ പറ്റില്ല എന്ന് ഫിഫയും എ എഫ് സിയും പറഞ്ഞതായാണ് വിവരങ്ങൾ. വരും സീസണിൽ ഐ ലീഗിൽ നിന്ന് ഐ എസ് എല്ലിലെക്ക് പ്രൊമോഷനും തിരികെ ഐ എസ് എല്ലിൽ നിന്ന് ഐ ലീഗിലേക്ക് റിലഗേഷനും ഉണ്ടാകും. ഇത് ഇന്ത്യൻ ഫുട്ബോളിനെ കൂടുതൽ ആവേശകരമാക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യും.

ഇപ്പോൾ ഐ എസ് എല്ലിൽ റിലഗേഷനോ പ്രൊമോഷനോ ഇല്ല. ഐ ലീഗിൽ റിലഗേഷൻ ഉണ്ടെങ്കിലും പ്രൊമോഷനും ഇല്ല. ലീഗുകൾ ഓപ്പണാകുന്നതോടെ ടീമുകളുടെ മത്സരവീര്യവും കൂടും.

ഐ ലീഗിൽ നിന്ന് ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ എന്ന എ ഐ എഫ് എഫ് പദ്ധതികൾക്ക് മാറ്റമില്ല എന്ന് എ ഐ എഫ് എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ്‌ അടുത്തിടെ പറഞ്ഞിരുന്നു. ഫിഫയും എഫ് എഫ് സിയും കൂടെ അത് ഉണ്ടാകും എന്ന് പറഞ്ഞതോടെ പ്രൊമോഷനും റിലഗേഷനും ഉണ്ടാകും എന്ന് ഉറപ്പായിരിക്കുക ആണ്.
20220515 221430
അടുത്ത ഐ ലീഗ് സീസൺ മുതൽ ലീഗ് ചാമ്പ്യന്മാർക്ക് ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ ലഭിക്കും. അടുത്ത സീസൺ (2022-23ൽ) ഐ ലീഗ് ചാമ്പ്യന്മാരാകുന്ന ക്ലബുകൾ ഫ്രാഞ്ചൈസി തുക നൽകാതെ തന്നെ ഐ എസ് എല്ലിലേക്ക് എത്തും. റിലഗേഷൻ ഈ സീസണിൽ ആരംഭിക്കും എന്നാണ് പറയുന്നത്. എ ഐ എഫ് എഫ് 2024-25 സീസൺ മുതൽ റിലഗേഷൻ ആരംഭിക്കാൻ അയിരുന്നു പ്ലാൻ ഇട്ടത്. എന്നാൽ ആ പദ്ധതി നേരത്തെ ആകും എന്നാണ് സൂചന.