വോൾഫ്സ്ബർഗിനെ പരാജയപ്പെടുത്തി ബൊറൂസിയ ഡോർട്ട്മുണ്ട്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് ജയം. വോൾഫ്സ്ബർഗിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ബൊറൂസിയ ഡോർട്ട്മുണ്ട് ജയം സ്വന്തമാക്കിയത്. ഡോർട്ട്മുണ്ട് ക്യാപ്റ്റൻ മാർക്കോ റിയൂസാണ് ഡോർട്ട്മുണ്ടിന്റെ വിജയ ഗോൾ നേടിയത്.

പരാജയമറിയാതെ ബുണ്ടസ് ലീഗയിൽ വിജയക്കുതിപ്പ് നടത്തുകയാണ് ഡോർട്ട്മുണ്ട്. സമീപ കാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് ഡോർട്മുണ്ടിന്റെ ഈ സീസണിലേത്. ഇരുപത്തിയേഴാം മിനുട്ടിലാണ് ഡോർട്ട്മുണ്ട് ഗോളടിച്ചത്. ബുണ്ടസ് ലീഗയിലെ ഡോർട്ട്മുണ്ടിന്റെ മുപ്പതാം ഗോളാണ് അത്. ഈ സീസണിൽ ഇതുവരെ ഏഴു ഗോളുകൾ റിയൂസ് നേടിക്കഴിഞ്ഞു.