ഗ്രീസ്മാന്റെ ഫ്രീകിക്കിനും അത്ലറ്റികോ മാഡ്രിഡിനെ സമനിലയിൽ നിന്ന് രക്ഷിക്കാനായില്ല

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ലാ ലീഗയിൽ അത്ലറ്റികോ മാഡ്രിഡിന് സമനില. ലെഗാൻസ് ആണ് അത്ലറ്റികോ മാഡ്രിഡിനെ 1-1നെ സമനിലയിൽ പിടിച്ചത്. ഡിയേഗോ ഗോഡിൻ, കോകെ, ഡിയേഗോ കോസ്റ്റ എന്നിവരില്ലാതെ ഇറങ്ങിയ അത്ലറ്റികോ മാഡ്രിഡിന് പലപ്പോഴും മത്സരത്തിൽ ആധിപത്യം പുലർത്താൻ കഴിഞ്ഞിരുന്നില്ല. ജയിച്ചിരുന്നേൽ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരമാണ് അത്ലറ്റികോ മാഡ്രിഡിന് നഷ്ടമായത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഗ്രീസ്മാന്റെ ലോകോത്തര ഗോളിൽ അത്ലറ്റികോ മാഡ്രിഡ് ലീഡ് നേടിയത്. 69മത്തെ മിനുട്ടിലാണ് ഫ്രീ കിക്കിലൂടെ ഗ്രീസ്മാൻ അത്ലറ്റികോയുടെ ലീഡ് നേടിയത്. എന്നാൽ മത്സരത്തിന്റെ 82ആമത്തെ മിനുട്ടിൽ ഗുയ്‌ഡോ കറില്ലോയിലൂടെ ലെഗാൻസ് മത്സരത്തിൽ സമനില പിടിച്ചു. 11 മത്സരങ്ങൾ പൂർത്തിയാക്കിയ അത്ലറ്റികോ മാഡ്രിഡ് 20 പോയിന്റോടെ ലീഗിൽ രണ്ടാം സ്ഥാനത്താണ്.