ഇരട്ട ഗോളുകളുമായി ഹാലൻഡ്, യൂണിയനെ തകർത്ത് ഡോർട്ട്മുണ്ട്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ബുണ്ടസ് ലീഗയിൽ എർലിംഗ് ഹാലൻഡിന്റെ ഗോൾ വേട്ട തുടരുന്നു. ഇന്ന് യൂണിയൻ ബെർലിനെ എതിരില്ലാത്ത 5 ഗോളുകൾക്കാണ് ബൊറുസിയ ഡോർട്ട്മുണ്ട് പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളുമായി എർലിംഗ് ഹാലൻഡ് ബൊറുസിയ ഡോർട്ട്മുണ്ടിന്റെ വിജയക്കുതിപ്പിന് ചുക്കാൻ പിടിച്ചു.

മൂന്ന് കളികളിൽ യുവതാരം നേടിയ ഏഴാം ഗോളാണിത്. ഹാലൻഡിന് പുറമെ യുവതാരം ജേഡൻ സാഞ്ചോ, ക്യാപ്റ്റൻ റിയൂസ്,ആക്സൽ വിറ്റ്സൽ, എന്നിവരാണ് ഗോളടിച്ചത്. ഈ ജയത്തോട് കൂടി 39 പോയന്റുമായി ലീഗയിൽ മൂന്നാം സ്ഥാനത്താണ് ബൊറുസിയ ഡോർട്ട്മുണ്ട്. ബുണ്ടസ് ലീഗയിൽ നിലവിൽ പോയന്റ് നിലയിൽ ഒന്നാമതുള്ളത് ബയേൺ മ്യൂണികാണ്. എന്നാൽ ബയേണിന് 2 പോയന്റ് പിന്നിലുള്ള ലെപ്സിഗിന് ഇനി ഒരു മത്സരം കൂടി കളിക്കാനുണ്ട്.