ഇരട്ട ഗോളുകളുമായി ഹാലൻഡ്, ജയിച്ച് തുടങ്ങി ഡോർട്ട്മുണ്ട്

Jyotish

ബുണ്ടസ് ലീഗയിൽ 9,300 ആരാധകർക്ക് മുന്നിൽ ജയിച്ച് തുടങ്ങി ബൊറുസിയ ഡോർട്ട്മുണ്ട്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സിഗ്നൽ ഇടുന പാർക്കിൽ സീസണിലെ ആദ്യ ജയം ഡോർട്ട്മുണ്ട് നേടിയത്. ബൊറുസിയ മോഷൻഗ്ലാഡ്ബാക്കിനെതിരെ ആദ്യ ഗോളടിച്ചത് ജിയോ റെയ്നയാണ്. പിന്നീട് ഇരട്ട ഗോളുകളുമായി ബൊറുസിയ ഡോർട്ട്മുണ്ടിന്റെ പുതിയ നമ്പർ നയൻ എർലിംഗ് ഹാലൻഡ് ജയം ഊട്ടിഉറപ്പിച്ചു.

35ആം മിനുട്ടിലാണ് റെയ്ന തന്റെ ആദ്യ ബുണ്ടസ് ലിഗ ഗോൾ നേടിയത്. ജൂഡ് ബെല്ലിംഗ്ഹാമാണ് ഗോളിനുള്ള വഴിയൊരുക്കിയത്. ബുണ്ടസ് ലീഗയിൽ ഒരു ഗോളിന് വഴിയൊരുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി ഈ യുവതാരം. ഡോർട്ട്മുണ്ടിനായി 17കാരായ ഈ രണ്ട് യുവതാരങ്ങളും അരങ്ങ് തകർക്കുകയായിരുന്നു. ബെഞ്ചിലിരിക്കുന്ന റിയൂസിന് പകരം ഇന്ന് പെനാൽറ്റി എടുത്തതും ഹാലൻഡായിരുന്നു. സാഞ്ചോയും ഹാലൻഡും നിറഞ്ഞ് കളിച്ചപ്പോൾ ബൊറുസിയ മോഷൻഗ്ലാഡ്ബാക്കിന് പിടിച്ച് നിൽക്കാനായില്ല.