കിരീടപ്പോരാട്ടം കനക്കും, സാഞ്ചോയുടെ ചിറകിൽ തിരിച്ചുവരവുമായി ബൊറൂസിയ ഡോർട്ട്മുണ്ട്

ബുണ്ടസ് ലീഗയിലെ ആരാധകർ കാത്തിരുന്ന മത്സരത്തിന് പര്യവസാനമായി. സിഗ്നൽ ഇടൂന പാർക്കിലെ ആരാധകർക്ക് മുന്നിൽ വീണ്ടും ഡോർട്ട്മുണ്ട് ജയിച്ചു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബയേർ ലെവർ കൂസനെ ബൊറൂസിയ ഡോർട്ട്മുണ്ട് പരാജയപ്പെടുത്തിയത്. പിന്നിൽ നിന്നും കളിച്ചാണ് ഡോർട്ട്മുണ്ട് ബയേറിനെ പരാജയപ്പെടുത്തിയത്. സഗഡു, സാഞ്ചോ, ഗോട്സെ എന്നിവർ ഡോർട്ട്മുണ്ടിന് വേണ്ടി ഗോളടിച്ചപ്പോൾ കെവിൻ വോളണ്ടും ജോനാഥൻ ടായുമാണ് ബയേറിന്റെ ഗോളടിച്ചത്.

ഒരു ഗോള് നേടിയ ഇംഗ്ലീഷ് യുവതാരം ജേഡൻ സാഞ്ചോ ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. സാഞ്ചോയുടെ കോർണറിൽ നിന്നും മനോഹരമായ വോളിയിലൂടെ സഗഡു ആദ്യ ഗോൾ നേടി. എന്നാൽ ഏറെ വൈകാതെ കൈ ഹാവെറ്റ്സും വോളണ്ടും നടത്തിയ ആക്രമണത്തിലൂടെ ബയേർ സമനില നേടി. അടുത്ത മിനുട്ടിൽ തന്നെ ഡോർട്ട്മുണ്ട് സാഞ്ചോയുടെ ഗോളിലൂടെ ലീഡ് നേടി.

അറുപതാം മിനുട്ടിൽ ഗോട്സെയിലൂടെ ഡോർട്ട്മുണ്ട് ലീഡുയർത്തി. ഡോർട്ട്മുണ്ടിന്റെ പ്രതിരോധം എത്ര മോശമാണെന്നു ജോനാഥൻ റ്റായുടെ ഗോൾ നമുക്ക് കാട്ടി തന്നു. പിന്നീട് പീറ്റർ ബോഷിന്റെ ബയേർ ഉണർന്നു കളിച്ചെങ്കിലും അവർക്ക് സമനില നേടാനായില്ല. ഇന്നത്തെ ജയത്തോടു കൂടി ലീഗയിലെ പോയന്റ് ലീഡ് മൂന്നായി ഉയർത്താൻ ബൊറൂസിയ ഡോർട്ട്മുണ്ടിനായി.

Previous articleആദ്യ ഗോളുമായി മൊറാട്ട, വിയ്യാറയലിനെ വീഴ്ത്തി അത്ലറ്റിക്കോ മാഡ്രിഡ്
Next articleഷൂട്ട്ഔട്ടിൽ ചെൽസി വീണു, കാരബാവോ കപ്പ് സിറ്റിക്ക്