ബുണ്ടെസ്‌ലിഗയിൽ ലെവൻഡോസ്‌കിക്ക് പുതിയ നേട്ടം

Staff Reporter

Updated on:

Download the Fanport app now!
Appstore Badge
Google Play Badge 1

ബുണ്ടെസ്‌ലിഗയിൽ ബയേൺ മ്യൂണിക് താരം റോബർട്ട് ലെവൻഡോസ്‌കിക്ക് പുതിയ നേട്ടം. ഇന്നലെ നടന്ന മത്സരത്തിൽ ഗോൾ നേടിയ ലെവൻഡോസ്‌കി ബുണ്ടെസ്‌ലിഗയിൽ ഈ സീസണിൽ കളിച്ച 18 ടീമുകൾക്കെതിരെയും ഗോൾ നേടി.  ഇന്നലെ നടന്ന മത്സരത്തിൽ ഫോർച്യുന ഡ്യൂസ്സൽഡോർഫിനെതിരെ ഇരട്ട ഗോളുകൾ നേടിയാണ് ലെവൻഡോസ്‌കി ഈ നേട്ടം സ്വന്തമാക്കിയത്.

മത്സരത്തിൽ ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പും രണ്ടാം പകുതിയുടെ അഞ്ചാം മിനുറ്റിലുമാണ് ലെവൻഡോസ്‌കി ഗോളുകൾ നേടിയത്. ഇന്നത്തെ ഗോളോടെ ലീഗിൽ 29 ഗോളുകൾ ലെവൻഡോസ്‌കി നേടിയിട്ടുണ്ട്. ഈ സീസണിൽ ആഭ്യന്തര മത്സരങ്ങളിലും ചാമ്പ്യൻസ് ലീഗിലും കൂടി ലെവൻഡോസ്‌കി മൊത്തം 43 ഗോളുകൾ ഇതുവരെ നേടിയിട്ടുണ്ട്.

മത്സരത്തിൽ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് ബയേൺ മ്യൂണിക് ജയിച്ച് ലീഗിൽ തങ്ങളുടെ ഒന്നാം സ്ഥാനത്ത് ലീഡ് വർദ്ധിപ്പിച്ചിരുന്നു.