ടോപ് ഫോർ പോരിൽ ലെവർകുസനെ വീഴ്ത്തി ആർ.ബി ലൈപ്സിഗ്

ജർമ്മൻ ബുണ്ടസ് ലീഗയിൽ മൂന്നും നാലും സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിൽ ബയേർ ലെവർകുസനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു ആർ.ബി ലൈപ്സിഗ്. പന്ത് കൈവശം വക്കുന്നതിൽ ലൈപ്സിഗ് ആണ് മുന്നിട്ടു നിന്നത് എങ്കിലും കൂടുതൽ അവസരങ്ങൾ തുറന്നത് ലെവർകുസൻ ആയിരുന്നു. ഇടക്ക് ലൈപ്സിഗിന്റെ ഒരു ശ്രമം ബാറിൽ ഇടിച്ചു മടങ്ങുകയും ചെയ്തു.

20220418 013116

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 69 മത്തെ മിനിറ്റിൽ ആണ് ലൈപ്സിഗിന്റെ വിജയഗോൾ പിറന്നത്. ഫ്രഞ്ച് താരം ക്രിസ്റ്റഫർ എങ്കുങ്കുവിന്റെ പാസിൽ നിന്നു ഹംഗേറിയൻ താരം ഡൊമിനിക് സ്വബോസലൈ ആണ് ലൈപ്സിഗിന്റെ വിജയഗോൾ നേടിയത്. സീസണിൽ 37 കളികളിൽ നിന്നു 8 അസിസ്റ്റുകൾ ഉള്ള താരത്തിന്റെ പത്താം ഗോൾ ആയിരുന്നു ഇത്. സീസണിൽ അവിശ്വസനീയ ഫോമിലുള്ള എങ്കുങ്കുവിനു മറ്റൊരു അസിസ്റ്റ് കൂടിയായി ഇത്. ജയത്തോടെ ലെവർകുസനെ മറികടന്നു ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തി ലൈപ്സിഗ്.