നെയ്മറും എമ്പപ്പെയും ചേർന്ന് ജയിപ്പിച്ചു, പി എസ് ജിക്ക് ഇനി ഫ്രഞ്ച് കിരീടം ഒരു വിജയം മാത്രം അകലെ

ഫ്രഞ്ച് ലീഗ് കിരീടത്തിന് തൊട്ടരികിൽ നിൽക്കുകയാണ് പി എസ് ജി. ഇന്ന് ലീഗിൽ രണ്ടാം സ്ഥാനത്തുള്ള മാഴ്സയെ കൂടെ പരാജയപ്പെടുത്തിയതോടെ പി എസ് ജിക്ക് കിരീടം വെറും ഒരു വിജയത്തിന്റെ മാത്രം ദൂരത്തിൽ എത്തി. ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പി എസ് ജിയുടെ വിജയം. ഇന്ന് പി എസ് ജിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 12ആം മിനുട്ടിൽ പി എസ് ജി ലീഡ് എടുത്തു. വെറട്ടിയുടെ പാസിൽ നിന്ന് നെയ്മർ ആണ് ഗോൾ നേടിയത്.20220418 012539

ഈ ഗോളിന് 34ആം മിനുട്ടിൽ മാഴ്സെ മറുപടി നൽകി കൊണ്ട് കളി 1-1 എന്നാക്കി. പി എസ് ജി അറ്റാക്ക് ശക്തമാക്കി. 41ആം മിനുട്ടിൽ മെസ്സി ഗോളടിച്ചു എങ്കിലും ഗോൾ നിഷേധിക്കപ്പെട്ടു. ഇതിനു പിന്നാലെ 45ആം മിനുട്ടിൽ പെനാൾട്ടിയിൽ നിന്ന് എമ്പപ്പെ വല കുലുക്കി. സ്കോർ 2-1. രണ്ടാം പകുതിയിൽ കൂടുതൽ ഗോൾ നേടാൻ ആയില്ലെങ്കിലും പി എസ് ജി വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ പി എസ് ജിക്ക് 32 മത്സരങ്ങളിൽ നിന്ന് 74 പോയിന്റായി. രണ്ടാമതുള്ള മാഴ്സെക്കും 59 പോയിന്റ് മാത്രമെ ഉള്ളൂ. മാഴ്സക്ക് പരമാവധി നേടാൻ ആകുന്ന പോയിന്റ് 77 മാത്രമാണ്. പി എസ് ജി അടുത്ത മത്സരത്തിൽ ആംഗേഴ്സിനെ തോൽപ്പിച്ചാൽ തന്നെ കിരീടം ഉറപ്പാകും.