ഷിക് റിപ്പബ്ലിക്ക്!, വമ്പൻ ജയവുമായി ലെവർകൂസൻ

Img 20211004 013310

ബുണ്ടസ് ലീഗയിൽ വമ്പൻ ജയവുമായി ബയേർ ലെവർകൂസൻ. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബയേർ ലെവർകൂസന്റെ ജയം. പാട്രിക് ഷീകിന്റെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിലാണ് ബയേർ ലെവർകൂസൻ അർമിനിയ ബെയ്ലെഫെൽഡിനെ പരാജയപ്പെടുത്തിയത്. രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായി പാട്രിക്ക് ഷിക് കളം നിറഞ്ഞാടിയ മത്സരത്തിൽ മൗസ ഡയബിയും കെരെം ഡെമിർബേയുമാണ് മറ്റ് ഗോളുകൾ നേടിയത്. 7 ബുണ്ടസ് ലീഗ മത്സരങ്ങളിൽ നിന്നായി ആറ് ഗോളുകളാണ് പാട്രിക് ഷിക് അടിച്ച് കൂട്ടിയത്.

ഈ വമ്പൻ ജയവുമായി ബുണ്ടസ് ലീഗയിലെ പോയന്റ് നിലയിൽ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനൊപ്പമാണ് ബയേർ ലെവർകൂസൻ. ഏഴ് കളികളിൽ 20 ഗോളുകൾ അടിച്ച് കൂട്ടി പുതിയ ക്ലബ്ബ് റെക്കോർഡും ബയേർ ലെവർകൂസൻ സൃഷ്ടിച്ചു.

Previous articleവാറ്റ്ഫോർഡിനെ പരിശീലിപ്പിക്കാൻ ലെസ്റ്ററിന് കിരീടം നേടിക്കൊടുത്ത റനിയേരി എത്തുന്നു
Next articleഅറ്റലാന്റയുടെ വെല്ലുവിളിയും മറികടന്ന് എ സി മിലാൻ