വാറ്റ്ഫോർഡിനെ പരിശീലിപ്പിക്കാൻ ലെസ്റ്ററിന് കിരീടം നേടിക്കൊടുത്ത റനിയേരി എത്തുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് ക്ലബായ വാറ്റ്ഫോർഡ് കഴിഞ്ഞ ദിവസം അവരുടെ പരിശീലകനെ അപ്രതീക്ഷിതമായി പുറത്താക്കിയിരുന്നു. ഇതിനു പകരമായി വാറ്റ്ഫോർഡ് എത്തിക്കുന്നത് പ്രീമിയർ ലീഗിന് ഏറെ പരിചിതനായ റനിയേരിയെ ആയിരിക്കും എന്ന് റിപ്പോർട്ടുകൾ. ലെസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗ് കിരീടം നേടിക്കൊടുത്ത റനിയേരി വാറ്റ്ഫോർഡിൽ എത്തും എന്ന് ഫബ്രിസിയോ റൊമാനോ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇറ്റാലിയൻ ക്ലബായ സമ്പ്ഡോറിയയെ ആണ് അവസാനമായി റനിയേരി പരിശീലിപ്പിച്ചത്. മുൻ ലെസ്റ്റർ സിറ്റി പരിശീലകനായ ക്ലോഡിയോ റനിയേരിക്ക് ക്ലബിനെ ഫോമിലേക്ക് തിരികെ കൊണ്ട് വരാൻ ആകും എന്നാണ് വാറ്റ്ഫോർഡ് ക്ലബ് മാനേജ്മെന്റ് വിശ്വസിക്കുന്നത്. 69കാരനായ റെനിയെരി ചെൽസി, ഇന്റർ മിലാൻ, നാപോളി, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബുകൾക്കായൊക്കെ മുമ്പ് തന്ത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.