ബുണ്ടസ് ലീഗയിലെ ഗോളടി റെക്കോർഡിനൊപ്പം ലെവൻഡോസ്കി എത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബുണ്ടസ് ലീഗ ക്ലബായ ബയേണിന്റെ സൂപ്പർ താരം ലെവൻഡോസ്കി ബുണ്ടസ് ലീഗയിൽ ചരിത്ര നേട്ടത്തിനൊപ്പം എത്തി. ഇന്ന് ഫ്രൈബർഗിനെതിരെ നേടിയ ഗോളോടെ ലെവൻഡോസ്കി ഈ സീസണിൽ 40 ലീഗ് ഗോളുകളിൽ എത്തി. ഇതിഹാസ താരം ജെർദ് മുള്ളറിന്റെ റെക്കോർഡിനൊപ്പം ആണ് ലെവൻഡോസ്കി എത്തിയത്. ഒരു സീസണിൽ ഏറ്റവും കൂടുതൽ ബുണ്ടസ് ലീഗ് ഗോൾ എന്ന റെക്കോർഡ് ഇത്രകാലവും മുള്ളറിനായിരുന്നു.

40 ഗോളുകൾ ആണ് മുള്ളർ 1971-72 സീസണിൽ നേടിയിട്ടുള്ളത്. അന്ന് 34 മത്സരങ്ങളിൽ നിന്നായിരുന്നു മുള്ളർ ഈ നേട്ടത്തിൽ എത്തിയത്. ലെവൻഡോസ്കി ഈ സീസണിൽ ആകെ 28 മത്സരങ്ങൾ മാത്രമെ കളിച്ചിട്ടുള്ളൂ. അത്രയും മത്സരങ്ങളിൽ നിന്ന് 40 ഗോളുകൾ നേടാൻ ലെവൻഡോസ്കിക്ക് ആയി. ഇനി ബയേണ് ബാക്കിയുള്ളത് ആകെ 1 മത്സരമാണ്. അന്ന് ഒരു ഗോൾ കൂടെ നേടിയാൽ ലെവൻഡോസ്കിക്ക് ജെർദ് മുള്ളറിന്റെ റെക്കോർഡ് മറികടക്കാൻ ആകും.