ബുണ്ടസ് ലീഗ മെയിൽ തിരികെയെത്തും!

- Advertisement -

ബുണ്ടസ് ലീഗ മെയിൽ തിരികെയെത്തും. ജർമ്മനിയിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ജർമ്മൻ ലീഗുകൾ മെയ് ആദ്യവാരം തന്നെ പുനരാരംഭിക്കും. കൊറോണ വൈറസ് ബാധയെ തുടർന്ന് ഏപ്രിൽ 30 വരെയായിരുന്നു ജർമ്മൻ ലീഗുകൾ നിർത്തി വെച്ചിരുന്നത്. ആദ്യം ഏപ്രിൽ 2നും പിന്നീട് വൈറസ് വ്യാപനം കാരണം ഏപ്രിൽ 30ലേക്കുമാണ് കളി സസ്പെൻഡ് ചെയ്തത്.

യൂറോപ്പിൽ ഫുട്ബോൾ നിർത്തിവെച്ചതിനെ തുടർന്ന് പല ജർമ്മൻ ക്ലബ്ബുകളും കടക്കെണിയുടെ വക്കിലായതിനാൽ തന്നെ കളി പുനരാരംഭിക്കേണ്ടത് ജർമ്മൻ ഫുട്ബോൾ അസോസിയേഷന്റെ ആവശ്യമായി മാറുകയും ചെയ്തു. പല ബുണ്ടസ് ലീഗ ക്ലബ്ബുകളും കടുത്ത റെഗുലേഷൻസ് പാലിച്ച് തന്നെ പരിശീലനം തുടങ്ങിയിട്ടുണ്ട്‌. ജൂൺ 21 നു സീസൺ അവസാനിപ്പിക്കാനും തുടർന്നുള്ള ആഴ്ച്ചയിൽ ജർമ്മൻ കപ്പ് ഫൈനൽ നടത്താനുമാണ് ഡിഎഫ്എൽ പ്ലാൻ ചെയ്യുന്നത്. മറ്റു ഡിവിഷൻ ലീഗുകളും ഇതേ മാതൃക പിന്തുടരും.

Advertisement