ബെർലിനിൽ ഷാൽകെക്ക് സമനില

- Advertisement -

ബുണ്ടസ് ലീഗയിൽ ഹെർത്ത ബെർലിൻ – ഷാൽകെ പോരാട്ടം സമനിലയിൽ. രണ്ടു ഗോളുകൾ വീതമടിച്ചാണ് ഇരു ടീമുകളും പോയന്റ് പങ്കിട്ട പിരിഞ്ഞത്. 2019 കാമ്പെയിൻ ഇരു ടീമുകളും ജയത്തോടെ ആരംഭിച്ചതിനാൽ ആവേശോജ്വലമായ മത്സരമാണ് ജർമ്മൻ കാപ്പിറ്റലിൽ ഇന്ന് കണ്ടത്.

ഹെർത്തയ്ക്ക് വേണ്ടി മാർക്കോ ഗ്രുജിച്ച്, ഇബിസെവിച്ച് എന്നിവർ ഗോളടിച്ചപ്പോൾ കൊനോപ്ലയങ്ക, മാർക്ക് ഉത് എന്നിവർ റോയൽ ബ്ലൂസിനായി ഗോളടിച്ചു. ബുണ്ടസ് ലീഗയിൽ താളം കണ്ടെത്താനാവാതെ വിഷമിക്കുകയാണ് ഡൊമിനിക്ക് ട്രേഡിസ്‌കോയുടെ ഷാൽകെ. 19 മത്സരങ്ങൾ കഴിയുമ്പോൾ ആറ് ജയം മാത്രം നേടിയ ഷാൽകെ 12 ആം സ്ഥാനത്താണ്. 28 പോയിന്റുള്ള ഹെർത്ത ബെർലിൻ ഏഴാം സ്ഥാനത്താണ്.

Advertisement