ബോട്ടാങ്ങും ലെവൻഡോസ്‌കിയും ബയേണിൽ തന്നെ തുടരും – നികോ കോവാച്ച്

ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന്റെ താരങ്ങളായ ജെറോം ബോട്ടാങ്ങും റോബർട്ട് ലെവൻഡോസ്‌കിയും ബയേണിൽ തന്നെ തുടരുമെന്ന് കോച്ച് നികോ കോവാച്ച്. യപ്പ് ഹൈങ്കിസിന്റെ വിടവാങ്ങലിനു ശേഷം കോച്ചായി ചുമതലയേറ്റ ശേഷമാണ് കോവാച്ച് ഊഹാപോഹങ്ങൾക്ക് അറുതി വരുത്തിയത്. ജെറോം ബോട്ടാങ്ങ് യുവന്റസിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ ഇറ്റാലിയൻ മാധ്യമങ്ങളിൽ വന്നിരുന്നു. ട്രാൻസ്ഫർ റൂമറുകളെ കാറ്റിൽ പറത്തിയാണ് ബയേണിന്റെ പുതിയ കോച്ച് ആദ്യ പ്രസ് കോൺഫറൻസിൽ പറഞ്ഞത്.

പുതിയ ഏജന്റിനെ സ്വന്തമാക്കിയ ശേഷം ലെവൻഡോസ്‌കി ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. 2021 വരെ കരാറുള്ള ലെവൻഡോസ്‌കി ബവേറിയ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചെർത്തു. മൂന്നു വർഷത്തെ കരാറിലാണ് കോവാച്ച് ബവേറിയയിലെത്തിയത്. 2016 മുതൽ ഈഗിൾസിന്റെ കോച്ചായിരുന്നു നികോ കോവാച്ച്. ഫ്രാങ്ക്ഫർട്ടിനെ ജർമ്മൻ കിരീടത്തിലേക്ക് നയിക്കാനും മുൻ ക്രൊയേഷ്യൻ താരത്തിന് സാധിച്ചു. ഹെർത്തയിലൂടെ കരിയർ ആരംഭിച്ച കോവാച്ച് പ്രതിരോധതാരമായി ബയേണിന് വേണ്ടി 34 മത്സരങ്ങളിൽ കളിച്ച് മൂന്നു ഗോളും നേടിയിട്ടുണ്ട്. രാജ്യാന്തര തലത്തിൽ ക്രൊയേഷ്യക്ക് വേണ്ടി കളിച്ച അദ്ദേഹം ക്രൊയേഷ്യൻ ടീമും മാനേജ് ചെയ്തിട്ടുണ്ട്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial