ബിഎംഡബ്ല്യൂയുമായി 800 മില്യണിന്റെ കരാറൊപ്പിടാൻ ബയേൺ മ്യൂണിക്ക്

- Advertisement -

ബുണ്ടസ് ലീഗ്‌ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ജർമ്മൻ വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യൂയുമായി കരാർ ഒപ്പിടാനൊരുങ്ങുന്നു. ഓഡിയുമായുള്ള കരാർ അവസാനിപ്പിക്കുന്നതിന് പിന്നാലെയാണ് ജർമ്മൻ വാഹന ഭീമന്മാർ ബയേണിലേക്കെത്തുന്നത്. മാനേജർ മാഗസിൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 800 മില്യൺ യൂറോയുടെ കരാറാണ് ബയേണും ബിഎംഡബ്ല്യൂ ഒപ്പിടാൻ പോകുന്നത്.

ജർമ്മൻ ഇതിഹാസം ഒലിവർ കാൻ ബയേണിന്റെ ബോർഡിൽ എത്തുന്നതിനു മുനിന്നോടിയായാണ് ഈ വിവരം പുറത്ത് വന്നത്. അടുത്ത വർഷം കാൻ ബയേണിന്റെ ബോർഡിൽ എത്തും. ഈ വർഷം ജൂലായ് മുതൽ ബയേണിന്റെ ബാസ്‌ക്കറ്റ് ബോൾ ടീമിനെ ബിഎംഡബ്ല്യൂ സ്പോൺസർ ചെയ്യും. ബാസ്‌ക്കറ്റ്‌ബോൾ ടീമിന്റെ സ്റേഡിയമായ ഓഡി ഡോം പുനർനാമകരണം ചെയ്യുകയും ചെയ്യും.

Advertisement