റോമയെ കളി പഠിപ്പിക്കാൻ റാനിയേരി തിരിച്ചെത്തുമോ ?

- Advertisement -

ചാമ്പ്യൻസ് ലീഗിൽ നിന്നും നാണംകെട്ട് പുറത്തായ റോമ പരിശീലകനായ യുസേബിയോ ഡി ഫ്രാൻചെസ്ക്കോയെ പുറത്താക്കിയിരുന്നു. ഡി ഫ്രാൻചെസ്ക്കോയ്ക്ക് പകരക്കാരനായി മുൻ ലെസ്റ്റർ സിറ്റി പരിശീലകൻ റാനിയേരി വരുമെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആദ്യ പാദത്തിലെ ലീഡ് നഷ്ടപ്പെടുത്തിയ റോമ പോർട്ടോയോട് തോൽവി ഏറ്റു വാങ്ങിയാണ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായത്.

യൂറോപ്പ്യൻ യോഗ്യതയ്ക്കായി സീരി എ യിൽ കഷ്ടപ്പെടുകയാണ് റോമ. റോമയുടെ മുൻ പരിശീലകൻ കൂടിയാണ് റാനിയേരി. 2009–2011 വരെ റാനിയേരി റോമയെ പരിശീലിപ്പിച്ചിരുന്നു. മൂന്നു മാസത്തെ മോശം പ്രകടനം കാരണം പ്രീമിയർ ലീഗ് ടീമായ ഫുൾഹാം ക്ലോഡിയോ റാരിയേരിയെ മാനേജർ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.

കഴിഞ്ഞ പത്ത് മത്സരങ്ങളിൽ ഒമ്പതിലും ഫുൾഹാം പരാജയപ്പെട്ടിരുന്നു. 2016ൽ ലെസ്റ്റർ സിറ്റിയെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരാക്കിയാണ് ഇംഗ്ലണ്ടിൽ റാനിയേരി ചരിത്രം സൃഷ്ടിച്ചത്.

Advertisement