ബയേൺ മ്യൂണിക്ക് വിടാൻ താൻ എന്തുകൊണ്ടാണ് ആഗ്രഹിച്ചത് എന്ന് വ്യക്തമാക്കി പോളണ്ട് സ്ട്രൈക്കർ ലെവൻഡോസ്കി. കഴിഞ്ഞ സീസൺ അവസാനം എല്ലാവരും തന്നെ ആക്രമിക്കുകയായിരുന്നു എന്ന് ലെവൻഡോസ്കി പറഞ്ഞു. രണ്ട് മൂന്ന് പ്രധാന മത്സരങ്ങളിൽ എനിക്ക് ഗോളടിക്കാൻ കഴിഞ്ഞില്ല. അതിനു ശേഷം തോന്നിയവരെല്ലാം തന്നെ ആക്രമിക്കുകയായിരുന്നു. ലെവൻഡോസ്കി പറയുന്നു.
ക്ലബോ സഹതാരങ്ങളോ ബോർഡോ ആരും തനിക്ക് പിന്തുണയുമായി വന്നില്ല. അപ്പോൾ താൻ ഈ ക്ലബിന് വിലപ്പെട്ടതല്ല എന്ന് തോന്നി. അതാണ് ട്രാൻസ്ഫർ ആവശ്യപ്പെടാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സീസൺ ചാമ്പ്യൻസ് ലീഗിലായിരുന്നു ലെവൻഡോസ്കിക്ക് ഗോൾ കണ്ടെത്താൻ കഴിയാതിരുന്നത്. കഴിഞ്ഞ ബുണ്ടസ് ലീഗയിൽ 30 മത്സരങ്ങളിൽ നിന്നായി 29 ഗോളുകൾ താരം നേടിയിരുന്നു.
ലെവൻഡോസ്കിയുടെ ക്ലബ് വിടാനുള്ള ആഗ്രഹം ക്ലബ് നിരസിച്ചിരുന്നു. താൻ വീണ്ടും ബയേണായി തന്റെ നൂറ് ശതമാനം കൊടുക്കുമെന്ന് ലെവൻഡോസ്കി പറഞ്ഞു
 
					












