ഒക്ടോബർ അവസാനം വരെ കാണികൾ വേണ്ട എന്ന് ജർമ്മനി

- Advertisement -

ജർമ്മനിയിലെ അടുത്ത സീസണിലെ ബുണ്ടസ് ലീഗ, ബുണ്ടസ് ലീഗ് 2 എന്നീ ലീഗുകളിൽ സെപ്റ്റംബർ മുതൽ ആരാധകർക്ക് പ്രവേശനം നൽകാനുള്ള തീരുമാനം നടക്കില്ല. ജർമ്മൻ ഫുട്ബോൾ അധികൃതർ ആരാധക പ്രവേശനത്തെ അനുകൂലിച്ചു എങ്കിലും ജർമ്മനിയിലെ ആരോഗ്യ മന്ത്രി ഇതിനെതിരായി നിലപാട് എടുത്തിയിരിക്കുകയാണ്. ഒക്ടോബർ അവസാനം വരെ കാണികൾ സ്റ്റേഡിയത്തിൽ ഉണ്ടാവില്ല എന്നും അദ്ദേഹം പറഞ്ഞു.

രാജ്യം കൊറോണയ്ക്ക് എതിരെ നടത്തിയ വലിയ പോരാട്ടത്തിന് തിരിച്ചടിയേൽക്കാൻ സാധ്യത ഉള്ളത് കൊണ്ടാണ് ആരാധകരെ പ്രവേശിപ്പിക്കുന്നതിനെ എതിർക്കുന്നത് എന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഭാഗികമായെങ്കിലും ആരാധകരെ സ്റ്റേഡിയങ്ങളിൽ എത്തിക്കാനായിരുന്നു ഡി എഫ് ബിയുടെ ശ്രമം. ഫ്രാൻസിൽ ഇതിനകം തന്നെ ആരാധകർക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം നൽകുന്നുണ്ട്. അവിടെ പ്രശ്‌നങ്ങൾ ഒന്നും ഇല്ലാത്തത് ചൂണ്ടുക്കാട്ടിയാണ് ജർമ്മനിയിൽ ഈ ആവശ്യം ഉന്നയിച്ചത്. എന്നാൽ ഈ നീക്കങ്ങൾക്ക് ഇപ്പോൾ തിരിച്ചടി നേരിട്ടിരിക്കുകയാണ്. സെപ്റ്റംബർ 18ന് ആണ് ബുണ്ടസ് ലീഗ സീസൺ ആരംഭിക്കുന്നത്.

Advertisement