ടഗ്ലിയാഫികോയെ തേടി ചെൽസി

- Advertisement -

അയാക്സിന്റെ ലെഫ്റ്റ് ബാക്കായ ടഗ്ലിയാഫികോയെ തേടി ചെൽസി. ലെഫ്റ്റ് ബാക്കിൽ ഒരു മികച്ച താരത്തെ തേടുന്ന ചെൽസി ഇപ്പോൾ എത്തിയിരിക്കുന്നത് അർജന്റീനയൻ ഫുൾബാക്കായ ടഗ്ലിയാഫികോയിൽ ആണ്‌. 27കാരനായ ടഗ്ലിയാഫികോ അവസാന രണ്ടു സീസണുകളിലായി അയാക്സിനൊപ്പം ഉണ്ട്. ആദ്യ സീസണിൽ തന്നെ അയാക്സിലെ പ്രകടനം കൊണ്ട് ടഗ്ലിയാഫികോ ലോക ശ്രദ്ധ നേടുന്നു‌..

അർജന്റീന ദേശീയ ടീമിലെയും സ്ഥിര സാന്നിദ്ധ്യമാണ് ടഗ്കിയാഫികോ. അയാക്സ് വലിയ തുക ചോദിക്കുന്നു എന്നതാണ് ചെൽസിയുടെ പ്രധാന പ്രശ്നം. വെർണറിന്റെയും സിയെചിന്റെയും സൈനിംഗിലൂടെ അറ്റാക്കിലെ പ്രശ്നങ്ങൾ പരിഹരിച്ച ലമ്പാർഡ് ഇപ്പോൾ ഡിഫൻസ് ശക്തമാക്കാനുള്ള ശ്രമത്തിലാണ്. ലെഫ്റ്റ് ബാക്കിനായി ലെസ്റ്റർ സിറ്റിയെയും ചെൽസി സമീപിച്ചിട്ടുണ്ട്. ഒപ്പം സെന്റർ ബാക്കിനായും ഇപ്പോൾ ചെൽസി അന്വേഷിക്കുന്നുണ്ട്.

Advertisement