ബുണ്ടസ് ലീഗയിൽ ചരിത്രമെഴുതി ലെവൻഡോസ്കി

- Advertisement -

ബുണ്ടസ് ലീഗയിൽ ചരിത്രമെഴുതി റോബർട്ട് ലെവൻഡോസ്കി. തുടർച്ചയായ 9‌ ലീഗ് മത്സരങ്ങളിൽ ഗോൾ നേടിയാണ് ലെവൻഡോസ്കി ഈ നേട്ടം സ്വന്തമാക്കിയത്. ഈ സീസണിൽ 13 ഗോളുകളാണ് താരം നേടിയിരിക്കുന്നത്. മുൻ ഡോർട്ട്മുണ്ട് താരം ഒബമയാങ്ങിന്റെ 8‌മത്സരത്തിലെ റെക്കോർഡ് ആണ് ലെവൻഡോസ്കി തിരുത്തിക്കുറിച്ചത്.

യൂണിയൻ ബെർലിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബയേൺ ജയിച്ചത്. 53ആം മിനുട്ടിലെ ലെവൻഡോസ്കിയുടെ ഗോളാണ് ബയേണിന് ജയം നൽകിയത്.

Advertisement