റാവൽപിണ്ടിയിലും കറാച്ചിയിലും ടെസ്റ്റ് കളിക്കാൻ ശ്രീലങ്ക

- Advertisement -

ഡിസംബറിൽ പാകിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര റാവൽപിണ്ടിയിലും കറാച്ചിയിലും നടക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായിട്ട് രണ്ട് ടെസ്റ്റ് മത്സരങ്ങളാവും നടക്കുക. 2009ന് ശേഷം ആദ്യമായിട്ടാവും പാകിസ്ഥാനിൽ ടെസ്റ്റ് മത്സരം നടക്കുക. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡുമായുള്ള അവസാന വട്ട ചർച്ചക്ക് ശേഷമാവും വേദികൾ ഉറപ്പിക്കുക. ആദ്യ ടെസ്റ്റ് ഡിസംബർ 11നും രണ്ടാം ടെസ്റ്റ് ഡിസംബർ 19നും നടത്താനാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആലോചിക്കുന്നത്.

അവസാനമായി പാകിസ്ഥാനിൽ ടെസ്റ്റ് മത്സരം നടന്നപ്പോൾ വേദി കറാച്ചിയായിരുന്നു. 2004ലാണ് അവസാനമായി റാവൽപിണ്ടിയിൽ ടെസ്റ്റ് മത്സരങ്ങൾ നടന്നത്. 2009ൽ ലാഹോറിൽ നടന്ന ശ്രീലങ്കക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെയാണ് ശ്രീലങ്കൻ ടീമിന്റെ ബുസിനെതിരെ തീവ്രവാദി ആക്രമണം നടന്നത്. തുടർന്ന് പാകിസ്ഥാനിൽ അന്താരാഷ്ട്ര മത്സരങ്ങൾ നടന്നിരുന്നില്ല.

കഴിഞ്ഞ മാസം ശ്രീലങ്കൻ ടീമിൽ പാകിസ്ഥാനിൽ പര്യടനം നടത്തിയിരുന്നു. മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് ടി20 മത്സരവും ശ്രീലങ്ക പാകിസ്ഥാനിൽ കളിച്ചിരുന്നു.

Advertisement