ഹാട്രിക്കിനൊപ്പം ചെൽസിയിൽ റെക്കോർഡിട്ട് പുലിസിക്

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബേൺലിയെ തകർത്ത ഹാട്രിക്കിന് പിന്നാലെ ചെൽസിയിൽ പുതിയ റെക്കോർഡ് സ്ഥാപിച്ച് അമേരിക്കൻ താരം ക്രിസ്റ്റിയൻ പുലിസിക്. ചെൽസിക്ക് വേണ്ടി പ്രീമിയർ ലീഗിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡാണ് താരം സ്വന്തം പേരിലാക്കിയത്.

ഈ സീസണിൽ 42 ദിവസം മുൻപ് ടാമി അബ്രഹാം സ്ഥാപിച്ച റെക്കോർഡാണ് താരം തകർത്തത്. 21 വയസും 38 ദിവസവുമാണ് പുലിസിക്കിന്റെ പ്രായം. 55 മില്യൺ യൂറോ നൽകി ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് ചെൽസിയിൽ എത്തിയ താരം പക്ഷെ ആദ്യ ഇലവനിൽ ഇടം നേടാൻ വിഷമിച്ചിരുന്നു. പക്ഷെ അയാക്സിനെതിരെ ചാമ്പ്യൻസ് ലീഗിൽ പകരക്കാരനായി ഇറങ്ങി മികച്ച പ്രകടനം നടത്തിയതോടെയാണ് ലംപാർഡ് താരത്തിന് ആദ്യ ഇലവനിൽ അവസരം നൽകിയത്.

Advertisement