പരിശീലകനായി 100 മത്സരങ്ങൾ തികച്ച് ബയേണിന്റെ നിക്കോ കോവച്ച്‌

ബുണ്ടസ് ലീഗയിൽ മറ്റൊരു നേട്ടം സ്വന്തമാക്കി ബയേൺ പരിശീലകൻ നിക്കോ കോവച്ച്‌. ബുണ്ടസ് ലീഗയിൽ പരിശീലകനായി 100 മത്സരങ്ങൾ എന്ന കടമ്പയാണ് അദ്ദേഹം കടന്നത്. ബയേൺ മ്യൂണിക്കിന്റെ കോച്ചായി 23 മത്സരങ്ങളും എയിൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിന് വേണ്ടി 77 മത്സരങ്ങളും അദ്ദേഹം പൂർത്തിയാക്കി. ഒരു പരിശീലകൻ എന്ന നിലയിൽ ബയേൺ മ്യൂണിക്കിനൊപ്പം ജർമ്മൻ സൂപ്പർ കപ്പ് നേടാനും ഫ്രാങ്ക്ഫർട്ടിനൊപ്പം ജർമ്മൻ കപ്പ് നേടാനും അദ്ദേഹത്തിന് സാധിച്ചു.

മുൻ ബയേൺ താരം കൂടിയായ കോവാച്ച് യപ്പ് ഹൈങ്കിസിനു പകരക്കാരനായാണ് ബയേണിൽ പരിശീലകനായത്. കൊവാച്ചിന്റെ കീഴിൽ ഫ്രാങ്ക്ഫർട്ട് ബയേണിനെ പരാജയപ്പെടുത്തിയാണ് ജർമ്മൻ കപ്പുയർത്തിയത്. ക്രോയേഷ്യൻ താരമായിരുന്ന കോവാച്ച് യൂറോയിലും ലോകകപ്പിലും ക്രൂയേഷ്യയെ നയിക്കുകയും വിരമിക്കലിനു ശേഷം പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Previous articleപരിശീലനത്തിൽ തിരിച്ചെത്തി ഡോർട്മുണ്ട് സൂപ്പർസ്റ്റാർ
Next article“ഇറ്റലിയിൽ റൊണാൾഡോയ്ക്കിത് മികച്ച സീസൺ”