പരിശീലനത്തിൽ തിരിച്ചെത്തി ഡോർട്മുണ്ട് സൂപ്പർസ്റ്റാർ

തുടക്കേറ്റ പരിക്ക് കാരണം കളത്തിനു പുറത്തായിരുന്ന ഡോർട്മുണ്ട് സൂപ്പർതാരം മാർകോ റൂയിസ് പരിശീലനത്തിൽ തിരിച്ചെത്തി. ഫെബ്രുവരി അഞ്ചിന് നടന്ന വെർഡർ ബ്രാമനോടുള്ള മത്സരത്തിനു ശേഷം പരിക്കുമൂലം കളത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു ഈ ജർമ്മൻ താരം. ഇതിനിടയിൽ ചാമ്പ്യൻസ് ലീഗ് അടക്കമുള്ള നിർണായകമായ മത്സരങ്ങൾ റൂയിസിന് നഷ്ടമായിരുന്നു.

ഡോർട്മുണ്ടിന്റെ ട്വിറ്റര് അകൗണ്ട് വഴിയാണ് താരം തിരിച്ചെത്തിയ കാര്യം ആരാധകരെ അറിയിച്ചത്. വെള്ളിയാഴ്ച ഓസ്ബർഗിനെതിരെയാണ് ഡോർട്മുണ്ടിന്റെ അടുത്ത മത്സരം.

Previous articleകരുത്താര്‍ജ്ജിച്ച് വിന്‍ഡീസ്, അവസാന രണ്ട് ഏകദിനത്തിലേക്ക് ആന്‍‍ഡ്രേ റസ്സലും എത്തുന്നു
Next articleപരിശീലകനായി 100 മത്സരങ്ങൾ തികച്ച് ബയേണിന്റെ നിക്കോ കോവച്ച്‌