“ഇറ്റലിയിൽ റൊണാൾഡോയ്ക്കിത് മികച്ച സീസൺ”

ഇറ്റലിയിൽ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് മികച്ച സീസൺ ആണെന്ന് ഇറ്റാലിയൻ ദേശീയ ടീം പരിശീലകൻ റോബർട്ടോ മാൻചിനി. ലാ ലീഗ പോലെയോ പ്രീമിയർ ലീഗ് പോലെയോ അല്ല സീരി എ എന്ന് പറഞ്ഞ മാൻചിനി റൊണാൾഡോ ഇറ്റാലിയൻ ഫുട്ബോളുമായി ഇഴകി ചേർന്നെന്നും പറഞ്ഞു.

റയൽ മാഡ്രിഡിലെ അത്ര ഗോളുകളുടെ എണ്ണം യുവന്റസിനോടൊപ്പം നേടാൻ സാധിക്കില്ല. പ്രതിരോധത്തിലൂന്നിയുള്ള മത്സര ക്രമമായിരിക്കും ഇറ്റലിയിൽ. അത്ലറ്റിക്കോയോടേറ്റ പരാജയം യുവന്റസിന് മറികടക്കാനാവുന്നതേയുള്ളു എന്നാണ് ഇറ്റാലിയൻ പരിശീലകന്റെ അഭിപ്രായം. ഇതിനു മുൻപും യുവന്റസ് വമ്പൻ തിരിച്ചുവരാവുകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Previous articleപരിശീലകനായി 100 മത്സരങ്ങൾ തികച്ച് ബയേണിന്റെ നിക്കോ കോവച്ച്‌
Next articleചാമ്പ്യൻസ് ലീഗിലെ അശ്ലീലആംഗ്യം : സിമിയോണിക്കെതിരെ യുവേഫ അന്വേഷണം