ബയേൺ മ്യൂണിക്കിനെ പിടിച്ച് കെട്ടി വെർഡർ ബ്രെമൻ

Img 20201121 222246
- Advertisement -

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിനെ പിടിച്ച് കെട്ടി വെർഡർ ബ്രെമൻ. അലയൻസ് അറീനയിൽ വെച്ച് നടന്ന നിർണായകമായ പോരാട്ടത്തിലാണ് വെർഡർ ബയേണിനെ സമനിലയിൽ കുരുക്കിയത്. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് പോയന്റ് പങ്കിടുകയായിരുന്നു. കളിയുടെ തുടക്കത്തിൽ തന്നെ ബയേൺ മ്യൂണിക്ക് അക്രമിച്ച് തുടങ്ങിയിരുന്നു. വെർഡർ ബ്രെമനും ഇടക്കിടെ മാനുവൽ നുയറിനെ പരീക്ഷിച്ച് കൊണ്ടിരുന്നു.

ഡഗ്ലസ് കോസ്റ്റയും 17കാരൻ മുസിയലയും വെർഡർ ബ്രെമന്റെ പ്രതിരോധത്തെ പരീക്ഷിച്ച് കൊണ്ടിരുന്നു. എന്നാൽ മാക്സ് എഗ്ഗെസ്റ്റെയിനിലൂടെ വെർഡർ ബ്രെമൻ ആദ്യ ഗോൾ നേടി. ഒടുവിൽ ബയേണിന്റെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഹീറോ കിംഗ്സ്ലി കോമന്റെ ഹെഡ്ഡറിലുടെയാണ് ബയേൺ സമനില പിടിച്ചത്. ബയേൺ പരിശീലകൻ എന്ന നിലയിൽ ഹാൻസി ഫ്ലികിന്റെ 50ആം മത്സരമായിരുന്നു ഇന്നത്തേത്.

Advertisement