കിരീട പോരാട്ടം കനക്കുന്നു, ഷാൽകെയെ വീഴ്ത്തി ബയേൺ മ്യൂണിക്ക്

- Advertisement -

ബുണ്ടസ് ലീഗയിൽ ഷാൽകെയെ വീഴ്ത്തി ബയേൺ മ്യൂണിക്ക്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബയേൺ ഷാൽകെയെ പരാജയപ്പെടുത്തിയത്. റോബർട്ട് ലെവൻഡോസ്‌കിയും സെർജ് ഗ്നാബ്രിയും ബയേണിന് വേണ്ടി ഗോളടിച്ചപ്പോൾ ഷാൽകെയുടെ ആശ്വാസ ഗോൾ നേടിയത് അഹമ്മദ് കുച്ചുവാണ്. ഇന്നത്തെ ജയത്തോടു കൂടി ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ലീഡ് അഞ്ചായി കുറയ്ക്കാൻ ബയേണിനായി.

ബുണ്ടസ് ലീഗയിലെ ടൈറ്റിൽ പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് ഈ ജയം സൂചിപ്പിക്കുന്നത്. പരിക്കിൽ നിന്നും മോചിതനായി വന്ന ഹാമിഷ് റോഡ്രിഗസിന്റെ മികച്ച പ്രകടനമാണ് ഇന്ന് കണ്ടത്. ലെവൻഡോസ്‌കി ഗോളടിക്കാൻ നടത്തിയ ശ്രമം ജെഫ്‌റി ബ്രൂമയുടെ സെല്ഫ് ഗോളിൽ കലാശിച്ചു. ഷാൽകെയുടെ അക്കാദമി പ്രൊഡക്ടായ പതിനെട്ടുകാരൻ അഹമ്മദ് കുച്ചു മെക്കനിയുടെ അസിസ്റ്റിൽ ഗോളടിച്ചു. ബുണ്ടസ് ലീഗയിലെ പുത്തൻ താരോദയമാണ് ഈ ടർക്കിഷ് താരം.

Advertisement