ആരാധകരുടെ പ്രതിഷേധം ഫലം കണ്ടു, ബയേണിന്റെ ഹോം കിറ്റിൽ ചുവപ്പും വെള്ളയും മാത്രം

- Advertisement -

ബുണ്ടസ് ലീഗയിൽ ബയേൺ ആരാധകരുടെ പ്രതിഷേധം ഫലം കണ്ടു. ഇനി മുതലുള്ള ഹോം കിറ്റുകളിൽ ചുവപ്പും വെള്ളയും കളറുകൾ മാത്രമേ ഉപയോഗിക്കുകയുള്ളു എന്ന് മാനേജ്‌മെന്റ് അറിയിച്ചു. ആരാധകരുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ക്ലബ് ഈ തീരുമാനം എടുത്തത്. ബയേണിന്റെ പുതിയ ഹോം കിറ്റിൽ നീല കളർ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് ആരാധകർ പ്രതിഷേധം തുടങ്ങിയത്.

ബയേണിന്റെ പാരമ്പര്യമായ കളറുകൾ ചുവപ്പും വെള്ളയുമാണ്. സിറ്റി റൈവലുകളായ 1860 മ്യൂണിക്കിന്റെ കളറാണ് നീല എന്നത് ആരാധകരുടെ പ്രതിഷേധത്തിന് ശക്തി കൂട്ടി. നിലവിൽ ലീഗിൽ മോശം ഫോം തുടരുന്ന ബയേൺ, ആരാധകരുടെ വിമർശനം കുറയ്ക്കാനാണ് ഈ തീരുമാനം എന്ന് ആക്ഷേപമുയരുന്നുണ്ട്.

Advertisement