ഫുട്ബാളിലേക്ക് തിരിച്ചു വരാനൊരുങ്ങി ആഴ്സൻ വെംഗർ

- Advertisement -

സജീവ ഫുട്ബാൾ മാനേജ്‌മെന്റിലേക്ക് ഇതിഹാസ പരിശീലകൻ ആഴ്‌സൻ വെംഗർ തിരിച്ചു വരവിനായി ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിനൊടുവിൽ ആർഴ്‌സനലിനോട് വിടപറഞ്ഞ വെംഗർ ഇപ്പോൾ ഒരു ക്ലബിനെയും പരിശീലിപ്പിക്കുന്നില്ല.

ബയെൺ മ്യൂണിച്ചിൽ നിക്കോ കോവച്ചിനു പകരക്കാരനായി വെംഗർ വന്നേക്കും എന്നാണ് ജർമൻ പ്രത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 22 വർഷം ആഴ്സണലിനെ പരിശീലിപ്പിച്ച ഈ ഫ്രഞ്ചുകാരൻ ഇനിയൊരു ഇംഗ്ലീഷ് ക്ലബിനെ പരിശീലിപ്പിക്കില്ല എന്നു വ്യക്തമാക്കിയിയുന്നു. ഫുൾഹാം മാനേജ്‌മെന്റ് വെംഗറുമായി ബന്ധപ്പെട്ടപ്പോൾ ആയിരുന്നു ഇദ്ദേഹം നിലപാട് വ്യക്തമാക്കിയത്. അതേ സമയം പാരീസ് സെയിന്റ് ജർമന്റെ ടെക്നിക്കൽ ഡയറക്റ്റർ സ്ഥാനത്തേക്കും വെംഗറിനെ പരിഗണിക്കുന്നുണ്ട്.

Advertisement