ഗോൾ അടിയോടടി!! ഏഴു ഗോൾ വിജയവുമായി ബയേൺ

20210918 205335
Credit: Twitter

ജർമ്മൻ ചാമ്പ്യന്മാർക്ക് ഗോളടിച്ച് മടുക്കുന്നില്ല. ഇന്ന് ബുണ്ടസ് ലീഗയിൽ സെവനപ്പ് വിജയമാണ് ബയേൺ നേടിയത്. ബോചുമിനെ നേരിട്ട നഗൽസ്മാന്റെ ടീം എതിരില്ലാത്ത ഏഴു ഗോളുകൾക്ക് വിജയിച്ചു. ഒരു മയവും ഇല്ലാത്ത ആക്രമണം ആണ് ഇന്ന് കാണാൻ കഴിഞ്ഞത്. ആദ്യ പകുതിയിൽ തന്നെ നാലു ഗോളുകൾക്ക് ബയേൺ മുന്നിൽ എത്തി. സാനെയും കിമ്മിചും ഗ്നാബറിയും ആയിരുന്നു ആദ്യ മൂന്ന് ഗോളുകൾ നേടിയത്. ഹാഫ് ടൈമിന് തൊട്ടു മുമ്പ് ഒരു സെൽഫ് ഗോളും ബയേണ് ലഭിച്ചു.

രണ്ടാം പകുതിയിൽ ലെവൻഡോസ്കി ആണ് ഗോളടിച്ച് തുടങ്ങിയത്. പിബ്നീട് മുള്ളർ, കിമ്മിച്, ചോപ മോടിങ് എന്നിവരും സ്കോർ ചെയ്തു. ബുണ്ടസ് ലീഗയിൽ 13 പോയിന്റുമായി ബയേൺ ഒന്നാമത് നിൽക്കുകയാണ്. 5 മത്സരങ്ങളിൽ നിന്ന് 20 ഗോളുകൾ ആണ് ബയേൺ ഇതുവരെ സ്കോർ ചെയ്ത് കൂട്ടിയത്.

Previous articleലിവർപൂൾ ജേഴ്സി നൂറു ഗോളുകളുമായി മാനെ
Next articleമനോഹര ഫ്രീകിക്കിൽ മൂന്ന് പോയിന്റു സ്വന്തമാക്കി ആഴ്സണൽ